ഷാജി കിഴിശ്ശേരി

Monday, 21 November 2011

വിശ്വാസിയുടെ വിശ്വാസം

പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്നമ്മുടെ മുന്പില്തുറക്കുന്നത്‌.

ജീവിതപ്രശ്നങ്ങളും മാനസികവ്യഥകളുമായി മല്ലടിക്കാ ത്ത ആരുംതന്നെ ഉണ്ടാകില്ല. അങ്ങനെയുള്ള ചില സന്ദര്ഭങ്ങളില്നമ്മെ പൂര്ണമായി മനസിലാക്കാന്ആരുമില്ലല്ലോ എന്ന നഷ്ടബോധം നമ്മുടെയെല്ലാം മനസിലോടിയെത്താറുണ്ട്‌. ഒരു ഈശ്വരവിശ്വാസിക്ക് സമയങ്ങളിലെല്ലാം ഒരു അത്താണിയുണ്ട്മനസില്‍. എന്നാല്, ഒരവിശ്വാസിക്ക്അതിനുള്ള സാധ്യതയില്ല എന്നുതന്നെ പറയേണ്ടിവരും. വിശ്വാസികള്, അവിശ്വാസികളുടെമേല്വിജയം നേടുന്നതിത്തരം സന്ദര്ഭങ്ങളിലാണ്‌.

ദൈവത്തിന്റെ കരുതല്ഒരു വിശ്വാസിക്ക്ചിന്തിക്കാനാവാത്തവിധം നിഗൂഢമാണ്‌. വിശ്വാസികളായിരുന്നിട്ടുപോലും ചിലപ്പോള്നമ്മള്ചെറിയ വിഷമങ്ങള്ക്ക്ദൈവത്തെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത്വിശാലമായ സന്തോഷങ്ങള്നമ്മെ കാത്തിരുന്നിട്ടും.

ദൈവത്തെ മാത്രമല്ല, നമുക്ക്ചുറ്റുമുള്ളവരെയും നമ്മള്ചിലപ്പോള്കുറ്റപ്പെടുത്താറുണ്ട്‌. ``അവള്അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ്നമ്മള്ഇങ്ങനെയായിപ്പോയത്‌...'' എന്ന മട്ടില്‍. യഥാര്ത്ഥത്തില്അവരുടെ ചെയ്തികള്നമ്മെ ശിക്ഷിക്കുകയാണോ രക്ഷിക്കുകയാണോ ചെയ്തതെന്ന്പിന്നീടൊരു സന്ദര്ഭത്തില്അവലോകനം ചെയ്യുമ്പോള്ദൈവത്തിന്റെ നിഗൂഢവഴികള്മനസിലാകും. ചുറ്റുപാടുകളെ എത്ര അനുകൂലമായി ദൈ വം നമുക്കായി മാറ്റിമറിക്കുന്നുവെന്ന്നമുക്ക്ബോധ്യപ്പെടും.

ഒരു ചൈനീസ്നാടോടിക്കഥയുണ്ട്‌- പത്തു കൂട്ടുകാര്ഒരുമിച്ചു ജീവിച്ചുപോന്നു. ജോലിയും താമസവുമെല്ലാം ഒന്നിച്ച്‌. ഒരിക്കല്പത്തുപേരും കൂടി യാത്രപോയി. കാല്നടയായിട്ടാണ്യാത്ര. യാത്രക്കിടയില്പെട്ടെന്ന്അന്തരീക്ഷം മാറി. ശക്തിയായ കാറ്റും മഴയും കൂടെ ഇടിമിന്നലും.

മുന്നോട്ടുപോകാന്സാധിക്കുന്നില്ല. അവര്സമീപത്തു കണ്ട ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്അഭയം തേടി.
കെട്ടിടത്തിനുള്ളില്നിന്നിട്ടും അവരുടെ ഭയം മാറിയില്ല. അത്രയും ശക്തമായിരുന്നു ഇടിയും മിന്നലും. ഒരു നിമിഷംകൊണ്ട്ഇടിയും മിന്നലും കാറ്റും പഴയ കെട്ടിടത്തെ ഭസ്മമാക്കുമെന്നവര്ക്കു തോന്നി. ഭയംകൊണ്ടവര്വിറയ്ക്കാന്തു ടങ്ങി.

``
വലിയ പാപം ചെയ് ആരോ ഒരാള്നമുക്കിടയിലുണ്ട്‌. അയാളെ പുറത്താക്കിയാല്ഒരുപക്ഷേ മറ്റുള്ളവര്രക്ഷപ്പെടും'' ഒന്നാമന്പറഞ്ഞു.
``
അതു ശരിയാണെന്നു തോന്നുന്നു. പാപിയെ തിരിച്ചറിയാന്എന്താണു മാര്ഗം'' രണ്ടാമന്ചോദിച്ചു.

``
എല്ലാവരുടെയും തൊപ്പികള് വാതില്പ്പടിയില്നിരത്തിവയ്ക്കാം. ആരുടെ തൊപ്പിയാണോ കാറ്റടിച്ച്ആദ്യം പറക്കുന്നത്അയാള്പുറത്തിറങ്ങി ശിക്ഷ ഏറ്റുവാങ്ങണം'' മൂന്നാമന്പറഞ്ഞു. അതില്ഏറ്റവും പ്രായം കുറഞ്ഞയാള്മാത്രം അതിനെ എതിര്ത്തു. അയാള്പറഞ്ഞു: ``നമ്മളില്ഒരാളെങ്കിലും തിന്മയെക്കാള്കൂടുതല്നന്മ ചെയ്തിട്ടുണ്ടാകും. ഒരാളെ കരുതിയായിരിക്കണം മിന്നലുകള്അകത്തേക്ക്വരാതിരിക്കുന്നത്‌. നല്ലവനായ ഒരാളെങ്കിലും കൂടെയുള്ളപ്പോള്നാം ഭയക്കേണ്ടതില്ല.''

എന്നാല്അയാളുടെ വാക്കുകള്മറ്റുള്ളവര്ശ്രദ്ധിച്ചില്ല. എല്ലാ തൊപ്പികളും വാതില്പ്പടിയില്നിരത്തിവച്ചു. ഒരറ്റത്തുവച്ച പ്രായം കുറഞ്ഞയാളി ന്റെ തൊപ്പിമാത്രം കാറ്റ്പറത്തി. പരിഹാസവാക്കുകളോടെ മറ്റുള്ളവര്അയാളെ തള്ളിപ്പുറത്താക്കി.

അയാള്പുറത്തെത്തേ ണ്ട താമസം, ഭയങ്കര പ്രകാശത്തോടെ ഒരു മിന്നലും കാതടപ്പിക്കുന്ന ശബ്ദത്തി ല്ഒരു ഇടിവെട്ടുമുണ്ടായി! കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഒമ്പതുപേരും മിന്നലില്കരിഞ്ഞു ചാമ്പലായി.
കണ്ടില്ലേ, ദൈവത്തിന്റെ കരുതല്നിഷേധിച്ചപ്പോഴുണ്ടായ അനുഭവം. മനസിലാക്കാനാവില്ല, നമുക്ക്ദൈവത്തിന്റെ വഴികള്‍. അത്രയും നിഗൂഢമാണത്എന്നതുകൊണ്ടുതന്നെ. വിശ്വസിച്ചേക്കുക, ദൈവം നമ്മെ കൂടുതല്മെച്ചമായ ഒന്നിലേക്കാണ്നയിക്കുന്നതെന്ന്‌. വിശ്വാസമുണ്ടെങ്കില്പിന്നെയെന്ത്ദുഃഖം, പരാതി? നമ്മള്സന്തോഷവാന്മാരായി മാറ്റപ്പെടും. ലോകത്തില്ഏറ്റവും നല്ലൊരവസ്ഥ `സന്തോഷവാന്മാരായിരിക്കുക' എന്നുള്ളതാണ്‌. നമുക്ക്ചുറ്റുമുള്ളവരെയും അത്സന്തോഷമുള്ളവരാക്കി മാറ്റും. പകരുന്ന ഒരവസ്ഥയാണത്‌. ലോകം മുഴുവന്സന്തോഷമുള്ളവരെക്കൊണ്ട്നിറയട്ടെ. അതിന്റെ ആദ്യ ത്തെ ചുവട്നമ്മുടെ പാദംകൊണ്ടു തന്നെയാകട്ടെ.